10 വർഷം ഭരിച്ചിട്ടും 10 രൂപ സ്റ്റേഡിയമുണ്ടാക്കാൻ കൊടുക്കാത്ത സിപിഎം പേരാവൂരിൽ നാഷനൽ സ്പോർട്സ് അക്കാദമി ഉണ്ടാക്കുമത്രെ.പുതിയ വാഗ്ദാനതട്ടിപ്പുമായി സിപിഎമ്മിൻ്റെ സ്പോർട്ടാറ.

10 വർഷം ഭരിച്ചിട്ടും 10 രൂപ സ്റ്റേഡിയമുണ്ടാക്കാൻ കൊടുക്കാത്ത സിപിഎം പേരാവൂരിൽ നാഷനൽ സ്പോർട്സ് അക്കാദമി ഉണ്ടാക്കുമത്രെ.പുതിയ വാഗ്ദാനതട്ടിപ്പുമായി സിപിഎമ്മിൻ്റെ സ്പോർട്ടാറ.
Mar 24, 2026 08:41 AM | By PointViews Editor

പേരാവൂർ: 10 കൊല്ലം സംസ്ഥാനവും അതിൽ കൂടുതൽ കാലം ജില്ലാ പഞ്ചായത്തും പേരാവൂർ ബ്ലോക്ക് പഞ്ചായത്തും പേരാവൂർ പഞ്ചായത്തും ഭരിച്ചിട്ടും തൊണ്ടിയിലെ ജിമ്മി ജോർജ് സ്റ്റഡിയത്തിൻ്റെ പണി പൂർത്തിയാക്കാൻ കഴിവില്ലാത്തവരൊക്കെ കൂടി പേരാവൂരിൽ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് അക്കാദമി ഉണ്ടാക്കുമെന്ന് പറഞ്ഞ് ജനത്തെ പറ്റിക്കാനിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടയിൽ

10 നയാ പൈസ സ്റ്റേഡിയത്തിനായി വിജയൻ്റേയും കെ.കെ. ശൈലജയുടേയും സർക്കാർ അനുവദിച്ചിട്ടല്ല. പക്ഷെ തിരഞ്ഞെടുപ്പ് വന്നതോടെ എന്തോ മാസ്റ്റർ പ്ലാനെ സ്പോർട്ടാറയെന്നോ ഒക്കെ ഉഡായിപ്പ് തരികിട പദ്ധതിയും ആശയവുമായി ഇറങ്ങിയിരിക്കുകയാണ് സിപിഎം. 2015 ൽ ഉമ്മൻ ചാണ്ടി സർക്കാരിൽ നിന്ന് സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൻ നേടിയെടുത്ത പേരാവൂരിൻ്റെ സ്പോർട്സ് സ്റ്റേഡിയവും അതിന് ചുറ്റും വളരുന്ന സ്പോർട്സ് ഹബ്ബും അടിച്ചു മാറ്റുകയാണ് സിപിഎം പാർട്ടിയുടെ മിനിമം ലക്ഷ്യം. ഇനിയൊരു അവസരം കിട്ടിയാൽ സ്പോർട്സിൻ്റെ പേരു പറഞ്ഞ് അടിച്ചു മാറ്റുക എന്നതാണ് ലക്ഷ്യം. ജിമ്മി ജോർജ് സ്റ്റേഡിയത്തിൻ്റെ ആദ്യ ഘട്ടം 2015 ൽ ഉമ്മൻ ചാണ്ടി സർക്കാർ തുടങ്ങി പൂർത്തീകരിച്ചിട്ട് 10 വർഷം പിന്നിട്ടിട്ടും രണ്ടാം ഘട്ടം നിർമാണം തുടങ്ങാൻ പോലും കഴിവില്ലാത്ത വിജയനും കറക്ക് കമ്പിനി ഭരണവുമാണ് ഇനി അവസരം കിട്ടിയാൽ കായിക മേഖലയെ കൂടി തുരന്നു തിന്നാൻ ശ്രമിക്കുമെന്ന വാഗ്ദാനവുമായി പേരാവൂരിലേക്ക് ഓടി വരുന്നത്. അവരാണ് അക്കാദമി ഒക്കെ ഉണ്ടാക്കാൻ ഇറങ്ങിയിരിക്കുന്നതിപ്പോൾ. നിലവിൽപേരാവൂരിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന നിരവധി പരിശീലന കേന്ദ്രങ്ങൾ ഉണ്ട്. അവയെ എല്ലാം നശിപ്പിച്ച്, തട്ടിയെടുത്ത് സിപിഎം ഗുഹകളാക്കുക എന്നതാണ് പ്രധാന ഉദ്ദേശം. കായിക മേഖലയുടെ വികസനം നാളെത്തന്നെ ഉണ്ടാക്കാൻ മുട്ടി നിൽക്കുകയായിരുന്നു സിപിഎം. അതിനിടയിലാണ് പെട്ടെന്ന് ഭരണകാലം തീർന്നുപോയത്. ഇനി ഒന്നുകൂടി കയറിയിരുന്നിട്ടു വേണം സ്പോർട്സിൻ്റെ പേരിൽ നാല് തട്ടിപ്പ് നടത്താൻ. കേളകത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് എല്ലാ വാർഡിലെയും കുറ്റിക്കാടുകളെ സമ്പൂർണ്ണ കളിക്കളമായി പ്രഖ്യാപിച്ച ചരിത്രമൊക്കെയുള്ള പാർട്ടിക്ക് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് രണ്ട് ദിവസം കൊണ്ട് നാഷനൽ അക്കാദമിയൊക്കെ ഉണ്ടാക്കാനാണോ പ്രയാസം? പേരാവൂരിൽ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് അക്കാദമി ഉണ്ടാക്കുമെന്നാണ് സിപിഎമ്മും ശൈലജയും പറയുന്നത്. സ്പോര്‍ട്ടാറ 2026 എന്ന പേരിൽ അഞ്ചാറ് സിപിഎം കാരേ വിളിച്ചിരുത്തി ഒരു പരിപാടിയും സംഘടിപ്പിച്ചു. കുത്തഴിഞ്ഞു കിടപ്പാണ് വിജയൻ്റെ ഭരണത്തിൽ സ്പോർട്ട്സ് കൗൺസിൽ. അതിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള വൊളീബോൾ അസോസിയേഷൻഅടക്കമുള്ള സംവിധാനങ്ങൾ പിരിച്ചുവിട്ട നിലയിലും കേസിലുമാണ്. അഞ്ച് കൊല്ലമായി ഈ കിടപ്പ് തുടങ്ങിയിട്ട്. ഇതുവരെ ശര്യാക്കാൻവിജയന് കഴിഞ്ഞിട്ടില്ല. എന്നിട്ടാണ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ടാക്കാൻ പോകുന്നത്. ഖജനാവ് കുളം തോണ്ടാൻ ഉള്ള വഴികൾ ആലോചനയിലാണ് സിപിഎം. ഇതൊക്കെ വിശ്വസിക്കാനും ആൾക്കാരുണ്ട് എന്നതാണ് സിപിഎമ്മിനുള്ള ലാഭം.

പേരാവൂരില്‍ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് അക്കാദമി സ്ഥാപിക്കുമെന്ന് കെ.കെ.ശൈലജ നടത്തിയ യോഗത്തിൽ.

പേരാവൂരിലെ കായിക വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുകയും അതിനായി കായിക മേഖലയിലുള്ളവരുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതിനാണ് സ്പോര്‍ട്ടാറ 2026 എന്ന് പേരിട്ട തട്ടിക്കൂട്ട് പരിപാടി നടത്തിയത്.

സിപിഐഎം ജില്ലാ സെക്രട്ടറി കെ. കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. രാജ്യസഭാ എംപി ഡോ: വി ശിവദാസന്‍ അധ്യക്ഷനായി.കെ വി സക്കീര്‍ ഹുസൈന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പി എം അഖില്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം ആന്റണി സെബാസ്റ്റ്യന്‍, സി.പി.ഐ.എം ഏരിയ സെക്രട്ടറി സി..ടി. അനീഷ്, കെ ജി ദിലീപ്, പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നിഷാ ബാലകൃഷ്ണന്‍, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജാഫര്‍ നല്ലൂര്‍, എം.സി. കുട്ടിച്ചന്‍, എസ്. എം. കെ മുഹമ്മദലി തുടങ്ങിയവര്‍ ഒക്കെ പ്രസംഗിച്ചു. 2015ൽ നാഷനൽഗയിംസ് കേരളത്തിൽ നടത്തിയപ്പോൾ അതിൻ്റെ പേരിൽ അന്നത്തെ മുഖ്യമന്ത്രി മഹാനായ ഉമ്മൻ ചാണ്ടി സർക്കാർ ആണ് ജിമ്മി ജോർജ് സ്റ്റേഡിയത്തിന് ആദ്യ ഘട്ടം ഫണ്ട് അനുവദിച്ചത്. സണ്ണി ജോസഫ് എംഎൽഎയുടെ ഇടപെടലുകളെ തുടർന്നാണ് ഫണ്ടനുവദിച്ചത്. അങ്ങനെ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് പേരാവൂർ സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ മഹാനായ വോളിബോൾ താരം ജിമ്മി ജോർജ് സ്മരണക്കായി സ്റ്റേഡിയം പണിയാൻ തുടങ്ങയത്. ഫണ്ട് അനുവദിച്ചത്. നാഷണൽ ഗെയിംസ് കഴിഞ്ഞ മുറക്ക് സ്റ്റേഡിയത്തിന്റെ പണികൾ തുടങ്ങി. അടുത്തഘട്ട പണിക്ക് ഫണ്ട് അനുവദിക്കുന്നതിന് വേണ്ടി നാട്ടിലെ കളിക്കാരും ജനങ്ങളും ആവശ്യമുന്നയിച്ചു. എന്നാൽ 10 വർഷം പൂർത്തിയാകുമ്പോഴും സ്റ്റേഡിയത്തിനായി ഒന്നും ചെയ്യാനാവാതെ സ്ഥലം വിടേണ്ട സ്ഥിതിയിലാണ് വിജയൻെ സർക്കാരിപ്പോൾ. അതിനിടയിലാണ് സിപിഎമ്മിന് പെട്ടെന്ന് സ്പോർട്സ് പ്രേമം ഉണ്ടായത്. കാര്യം ഊഹിക്കാം. സ്പോർട്സ് വളർത്താനുള്ള കൊതി കൊണ്ടൊന്നുമല്ല നാഷണൽ അക്കാദമി തുടങ്ങാൻ വട്ടം കൂട്ടുന്നത്, തിരഞ്ഞെടുപ്പ് ജയിക്കാൻ ഒരു തട്ടിക്കൂട്ട് പരിപാടിയായി മാത്രമേ ഇതിനെകാണാൻ പറ്റൂ. എന്നാൽ നാട്ടിലെ കുട്ടികളും യുവാക്കളും ആരോഗ്യമുള്ള ഒരു സമൂഹവും കളിച്ച് വിജയിക്കാനും പരിശീലനം നേടാനും പരുഷമായ സാഹചര്യങ്ങൾ അതിജീവിക്കുവാനും സ്പോർട്സിന്റെ സാധ്യതകൾ ഉപയോഗിക്കുക എന്നതായിരുന്നു മുൻ പദ്ധതികളുടെ ഒക്കെ ലക്ഷ്യം. എന്നാൽ സ്പോർട്സിന് വേണ്ടി കഴിഞ്ഞ 10 വർഷത്തിനിടയിൽ കാര്യമായി ഒന്നും ചെയ്യാതെയാണ് കാരണം ഭൂതത്തെ പോലെ വിജയൻ പുറത്തേക്ക് പോകുന്നത്. നിരവധി പരിശീലകരും പരിശീലന കേന്ദ്രങ്ങളും ഉള്ള പ്രദേശമാണ് തൊണ്ടിയിൽ . പഞ്ചായത്തിൻറെ വിവിധ ഇടങ്ങളിൽ സ്പോർട്സിന്റെ പേരും പറഞ്ഞ് തട്ടിക്കൂട്ട് മൈതാനങ്ങളും സ്ഥാപിച്ചു വച്ചിരിക്കുകയാണ്. സ്പോർട്സിന്റെ പേരിൽ സർക്കാരിന് പ്രത്യേകിച്ച് മുടക്കു മുതൽ ഒന്നുമില്ലാതെ നാട്ടുകാരുടെ ചെലവിലാണ് വികസ പ്രവർത്തനം നടത്തി വരുന്നത്. 2015 ൽ നാഷണൽ ഗെയിംസ് നടന്നു കഴിഞ്ഞ് സ്റ്റേഡിയങ്ങൾ ഒന്നും വേണ്ടവിധം നവീകരിക്കാനും ഉണ്ടാക്കാനും കഴിയാതെ സർക്കാരിന്റെ ഏജൻസികളും വകുപ്പുകളും നട്ടംതിരിയുകയാണ്. കഴിഞ്ഞ പേരാവൂർമാരത്തോണിന് സംഘാടകർക്ക് കിട്ടിയ പണത്തിന്റെ ഒരു വിഹിതം എടുത്താണ് ചെറിയൊരു പവലിയനും കുറച്ച് സൗകര്യങ്ങളും നിർമ്മിച്ചത്. അതും നാട്ടുകാരുടെ ചിലവിൽ. ജിമ്മി ജോർജ് സ്റ്റേഡിയത്തിന് ഫണ്ട് അനുവദിക്കാത്തതൊക്കെ പോട്ടെ എന്തെല്ലാം അഴിമതികളാണ് സ്പോർട്സുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്നതെന്ന് ഇപ്പോഴും അറിയാമെങ്കിലും ബോധ്യം ഇല്ലാത്ത ഒരു സർക്കാരാണ് കേരളം ഭരിക്കുന്നത്. വോളിബോൾ അസോസിയേഷൻപിരിച്ചു വിട്ടിട്ട് വർഷങ്ങളായി. നിരവധി തട്ടിപ്പുകൾ ആണ് അതിൻറെ പേരിൽ നടന്നിട്ടുള്ളത് എന്നാണ് പ്രാഥമിക വിവരം. സ്പോർട്സ് കൗൺസിലും തകർന്നടിഞ്ഞ സ്ഥിതിയിലാണ്.പരിശീലനം നൽകാൻ ആളില്ലാത്ത സ്ഥിതിയാണ്. വിവിധ ചാമ്പ്യൻഷിപ്പുകളിൽ മെഡൽ നേടിയിട്ടും ജോലി കിട്ടാതെ നട്ടംതിരിയുന്നവരെ പറ്റിച്ചാണ് കഴിഞ്ഞ ഏഴ് വർഷവും പല നിയമ നങ്ങളും നടത്തിയിട്ടുള്ളത്. സ്റ്റേഡിയം പണിതില്ല എന്നാപ്പിന്നെ നാട്ടിലെ 10 പരിശീലന കേന്ദ്രങ്ങൾ രക്ഷപ്പെട്ടു പോകട്ടെ എന്ന് വിചാരിച്ച് സഹായം ചെയ്യുന്നില്ല. സ്പോർട്സിന് ഇത്രയേറെ അവഗണിച്ച മറ്റൊരു സർക്കാരും കേരളത്തിൽ ഉണ്ടായിട്ടില്ല. എന്നാൽ അവകാശവാദങ്ങൾക്കും തള്ളുകൾക്കും ഒരു കുറവുമില്ല .അപ്പോഴാണ് തെരഞ്ഞെടുപ്പ് എത്തിയത്. 'എന്നാൽ പിന്നെ സ്പോർട്സ് തന്നെയായി കളയാം വിഷയം എന്ന് കരുതിയാണ് ഒരു തട്ടിക്കൂട്ട് ചർച്ച പേരാവൂരിൽ സംഘടിപ്പിച്ചത്. 10 വർഷം മുൻപ് പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽ ഒരു സ്പോർട്സ് കൗൺസിലും ഓഫിസും ഒക്കെ ഉണ്ടാക്കിയിരുന്നു. അതിൻ്റെയൊന്നും പൊടിപോലും ഇന്നില്ല കഴിഞ്ഞ 25 വർഷം ബ്ലോക്ക് പഞ്ചായത്ത് ഭരിച്ചിട്ടും അവരുടെ സ്പോർട്സ് കൗൺസിൽ രക്ഷപ്പെട്ടില്ല. പിന്നല്ലേ തെരഞ്ഞെടുപ്പ് തലേനാൾ വോട്ട് തട്ടാൻതട്ടി കൂട്ടു ഉഡായിപ്പ് അക്കാദമി. !

The CPM, which has not given Rs 10 to build a stadium despite ruling for 10 years, will build a National Sports Academy in Peravoor. CPM's Sportara is making a new promise.

Related Stories
വിജയനേയും ഗോവിന്ദനേയും വേണ്ട, പി.ജയരാജനേയും സ്വരാജിനേയും വേണമെന്ന് ഈരായിക്കൊല്ലി ചെങ്കോട്ടമുക്ക് സഖാക്കളുടെ ഫ്ലക്സ് ബോർഡ്.

May 5, 2026 08:05 AM

വിജയനേയും ഗോവിന്ദനേയും വേണ്ട, പി.ജയരാജനേയും സ്വരാജിനേയും വേണമെന്ന് ഈരായിക്കൊല്ലി ചെങ്കോട്ടമുക്ക് സഖാക്കളുടെ ഫ്ലക്സ് ബോർഡ്.

വിജയനേയും ഗോവിന്ദനേയും വേണ്ട, പി.ജയരാജനേയും സ്വരാജിനേയും വേണമെന്ന് ഈരായിക്കൊല്ലി ചെങ്കോട്ടമുക്ക് സഖാക്കളുടെ ഫ്ലക്സ്...

Read More >>
ടൈറ്റാനിയം അഴിമതിയിൽ കോൺഗ്രസിനെ സംശയത്തിൻ്റെ മുനയിൽ എത്തിച്ച രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കരുത്. സിബിഐ അന്വേഷിക്കുന്ന കേസിൽ ചെന്നിത്തലയ്ക്കെതിരെ പരാതിക്കാരൻ്റെ കുറിപ്പ് വിവാദമാകുന്നു.

May 4, 2026 10:56 PM

ടൈറ്റാനിയം അഴിമതിയിൽ കോൺഗ്രസിനെ സംശയത്തിൻ്റെ മുനയിൽ എത്തിച്ച രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കരുത്. സിബിഐ അന്വേഷിക്കുന്ന കേസിൽ ചെന്നിത്തലയ്ക്കെതിരെ പരാതിക്കാരൻ്റെ കുറിപ്പ് വിവാദമാകുന്നു.

ടൈറ്റാനിയം അഴിമതിയിൽ കോൺഗ്രസിനെ സംശയത്തിൻ്റെ മുനയിൽ എത്തിച്ച രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കരുത്. സിബിഐ അന്വേഷിക്കുന്ന കേസിൽ...

Read More >>
പ്രതികാരത്തിന് കൊതിച്ച് ആ ആത്മാക്കൾ പിണറായി പാറപ്പുറത്തേക്ക് എത്തുന്നു. ആ കേസുകളിലെ യഥാർത്ഥ ക്രിമിനലിനെ ജനത്തിന് മുന്നിലെത്തിക്കണം.

May 4, 2026 09:59 PM

പ്രതികാരത്തിന് കൊതിച്ച് ആ ആത്മാക്കൾ പിണറായി പാറപ്പുറത്തേക്ക് എത്തുന്നു. ആ കേസുകളിലെ യഥാർത്ഥ ക്രിമിനലിനെ ജനത്തിന് മുന്നിലെത്തിക്കണം.

പ്രതികാരത്തിന് കൊതിച്ച് ആ ആത്മാക്കൾ പിണറായി പാറപ്പുറത്തേക്ക് എത്തുന്നു. ആ കേസുകളിലെ യഥാർത്ഥ ക്രിമിനലിനെ ജനത്തിന്...

Read More >>
ആഹ്ളാദിച്ചോളൂ, പക്ഷെ അതിര് വിടരുത് !

May 3, 2026 10:28 AM

ആഹ്ളാദിച്ചോളൂ, പക്ഷെ അതിര് വിടരുത് !

ആഹ്ളാദിച്ചോളൂ, പക്ഷെ അതിര് വിടരുത്...

Read More >>
ഇന്ന് ലോക പത്രസ്വാതന്ത്ര്യദിനം, ഇടിഞ്ഞു വീണ് ഭാരതത്തിൻ്റെ റാങ്ക്. സ്ഥാനം പാക്കിസ്ഥാനേക്കാൾ താഴെ.

May 3, 2026 09:09 AM

ഇന്ന് ലോക പത്രസ്വാതന്ത്ര്യദിനം, ഇടിഞ്ഞു വീണ് ഭാരതത്തിൻ്റെ റാങ്ക്. സ്ഥാനം പാക്കിസ്ഥാനേക്കാൾ താഴെ.

ഇന്ന് ലോക പത്രസ്വാതന്ത്ര്യദിനം, ഇടിഞ്ഞു വീണ് ഭാരതത്തിൻ്റെ റാങ്ക്. സ്ഥാനം പാക്കിസ്ഥാനേക്കാൾ...

Read More >>
വാകയാട്ട് ദൈവത്തെ കണ്ട്, കൊട്ടിയൂരിൽ പ്രക്കൂഴം നടത്തി, വൈശാഖ ഉത്സവ ഒരുക്കം തുടങ്ങി

May 2, 2026 06:55 PM

വാകയാട്ട് ദൈവത്തെ കണ്ട്, കൊട്ടിയൂരിൽ പ്രക്കൂഴം നടത്തി, വൈശാഖ ഉത്സവ ഒരുക്കം തുടങ്ങി

വാകയാട്ട് ദൈവത്തെ കണ്ട്, കൊട്ടിയൂരിൽ പ്രക്കൂഴം നടത്തി, വൈശാഖ ഉത്സവ ഒരുക്കം...

Read More >>
Top Stories